പൂവിതൾ


പൂവിതൾ ....


ചില പൂക്കൾ വിടരുന്നതുമുതൽ 
ഇതളുകൾ അകന്നകന്ന് 
അവസാനം അടർന്നു പോകുന്നു...
ചിലത് അകന്നു പോയാലും 
വാടിത്തളർന്ന്‌ കൂടിച്ചേർന്ന് 
അവസാനം ഒന്നിച്ച് !!! 

ഏണിയും പാമ്പും

 https://stevethings.files.wordpress.com
ഏണിയും പാമ്പും 

തികച്ചും അപ്രതീക്ഷിതമായ ഉയർച്ചകൾ !!!
തികച്ചും അപ്രതീക്ഷിതമായ  വീഴ്ചകൾ !!!
പക്ഷെ വീണ്ടും പ്രതീക്ഷയോടെ ...

ഹായ് ...

ഹായ് ...
ചില ദിവസങ്ങളിൽ
പ്രത്യേകിച്ച് ഒന്നും ഇല്ല എന്ന് തോന്നും  ...
എങ്കിലും സന്തോഷത്തോടെ
ഒരു ഹായ് പറയാം  ....

ജൂൺ 5 ന് മരംനട്ടവർ!!!

Photo Courtsy: http://img05.deviantart.net/b0ac/i/2013/014/4/2/heart_tree_by_jonodry-d5ri6wh.jpg
Photo Courtesy: http://img05.deviantart.net/

ജൂൺ 5 ന് മരംനട്ടവർ!!!


100 പേർ മരം നട്ടു ...
പരിസ്ഥിതി ദിനത്തിൽ 
50  പേർഫേസ്‌ബുക്കിൽ !!!
20 പേർ ട്വിറ്ററിൽ !!!
14   പേർ യൂട്യൂബിൽ !!!
7   പേർ സ്വപ്നത്തിൽ !!!
6  പേർ മനസ്സിൽ !!! 

ചങ്കിലെ പച്ചത്തുടിപ്പിനെ  
മണ്ണിലുറപ്പിച്ചവർ മൂന്ന്... 

ഇപ്പോ ഞാനും നട്ടു ബ്ലോഗറിലാരുമരം !!!


ആണി പ്രണയമാണ്!!!


ആണി  പ്രണയമാണ്!!!

തറഞ്ഞു കയറുമ്പോൾ  വേദനിപ്പിക്കുന്നതും ...
ചേർത്തിരുത്തി ആനന്ദിപ്പിക്കുന്നതും... 
അതെ ആണി പ്രണയമാണ് ...

തുള്ളികൾ



തുള്ളികൾ... 

കൺപീലിയിലിരുന്ന് മഴത്തുള്ളി 
കണ്ണീർത്തുള്ളിയോട് ചോദിച്ചു -
ഈ വർഷകാലത്തിന്റെ ഒഴുക്കിനോട് 
നിന്നെയും ചേർക്കട്ടയോ ?
മറുപടിയൊന്നും പറയാതെ 
കണ്ണീർത്തുള്ളി നിലത്തേക്ക് പതിച്ചു ...
മഴത്തുള്ളിയുടെ കണ്ണീർ പിന്നാലെയും !!!

മഴക്കാലം

മഴക്കാലം 

ചാറ്റൽമഴയും പെരുമഴയും 
ചെവികളിൽ കുശലം 
പറയുന്ന നനവിന്റെ 
ഓർമ്മക്കാലം ...

അവധി കഴിഞ്ഞു ...


അവധി കഴിഞ്ഞു ...

വീണ്ടും ചെരിഞ്ഞ ചിന്തകളുടെ സ്കൂളിലേക്ക് !!!