നോമ്പ്


നോമ്പ് 

ചിലര്‍ക്ക്
പറയാനിഷ്ടം പഠിപ്പിക്കാനിഷ്ടം 
വ്യാഖ്യാനം ദുര്‍വ്യാഖ്യാനം 
ന്യായം അന്യായം 
ചെയ്യാന്‍ പറ്റില്ല  വേണമെങ്കില്‍ ചെയ്യിപ്പിക്കാം!!!

ചിലര്‍ക്ക് 
പറയാനില്ല പഠിപ്പിക്കാനില്ല 
വ്യാഖ്യാനിക്കാനില്ല ന്യായം വിടാനില്ല !!!
പക്ഷേ 
ജീവനില്‍ ചേര്‍ക്കാറുണ്ട് ...
പങ്കുവെയ്ക്കാറുണ്ട് ....

പാര്‍ക്കാനൊരിടം...


പാര്‍ക്കാനൊരിടം
പാര്‍ക്കാനൊരിടം തേടി 
പാരിടം ചുറ്റാനിറങ്ങി 
പാവം!!!

യാത്രയുടെ യാതനകള്‍ക്കിട
യിലെവിടെയോ  ഉള്ളിന്‍റെ 
വിശാലത കണ്ടു പാവം!!!

അതിന്‍റെ പുല്‍മേട്ടിലൊരു
കൂരകെട്ടി പായ വിരിച്ചു ...

പിന്നെ പോകുന്നിടമെല്ലാം 
പാവത്തിന് പാര്‍പ്പിടം 
കൂടെക്കൂടിയവര്‍ക്കും 
കണ്ടുമുട്ടിയവര്‍ക്കും 

അവന്‍  ഒരു വീട് ...

The Wind

കാറ്റ് 


തിരിനാളത്തെ തഴുകിയുണര്‍ത്തുന്നതും
ഊതിക്കെടുത്തുന്നതും കാറ്റ് 
ഞാന്‍ കാറ്റായ് മാറണം !!!
പ്രണയനാളങ്ങളെ തലോടിയുണര്‍ത്തുന്ന;
വിരഹദീപങ്ങളെ ഊതിയണയ്ക്കുന്ന, 
കാറ്റാവണം ഞാന്‍ ...ചെരിഞ്ഞുവീശുന്ന കാറ്റ് ...

Window Curtain



കര്‍ട്ടനിട്ട ജാലകങ്ങള്‍ 


വിശാലമായ കാഴ്ചയ്ക്ക്  തടസ്സമാണ് ജാലകങ്ങള്‍
പിന്നെന്തിനാണ് നമ്മള്‍ അതിന് കര്‍ട്ടനിടുന്നു !!!???
എന്‍റെ  കാഴ്ചയെ  മറയ്ക്കാനോ ? 
അതോ കാഴ്ചയ്ക്ക് 
ആഡംബരത്തിന്‍റെ   നിറച്ചാര്‍ത്ത്  നല്‍കാനോ ?

പച്ചയും ഹരിതവും

Pachayum Harithavum...

Welcome





ചെരിച്ചെഴുത്തിലേക്ക് സ്വാഗതം.......... 

entebro.blogspot.com

Welcome to cherichezhuthu...........