കിളിപ്പാട്ട്

 കിളിപ്പാട്ട്

ചെല്ലക്കിളിയേ  കൂടെയിരിക്കാമോ ...
കൂട്ടിനുപാട്ടും പാടിപ്പോരാമോ???
കാടും മേടും തേടിപ്പോകാലോ !!!
ഇനിമൂളിപ്പാട്ടും  പാടിനടക്കാല്ലോ...

ചെല്ലക്കിളി, തേന്‍ കിളി , പൂങ്കിളി ,
പൈങ്കിളി , വാകിളി  കിളി കിളിയേ ....

വഞ്ചിയുണ്ട് , തുഴയുണ്ട് , പുഴയുണ്ട്
മഴയില്ല അക്കരയ്ക്ക് പോയാലോ?
വെള്ളച്ചിറകുള്ള ചെല്ലക്കിളിയേ
 മെല്ലെ തൂവലൊതുക്കി കൂടെപ്പോരാമോ?


വിറകുണ്ട്,തീയുണ്ട്, ഉപ്പുണ്ട്,
മുളകുണ്ട് പപ്പ് പറിച്ചെന്നെ
കിളിഫ്രൈയാക്കൂല്ലേ!!!..
ഹി ഹി ഹി ..........

മണലും കടലും

മണലും കടലും

കടല്‍ത്തീരം ...
ഒരുവന്‍ മണല്‍ വാരി കടലിലേക്കേറിയുന്നുണ്ട്
ആരോ ചോദിച്ചു എന്തിന്?
ഈ പൂഴികൊണ്ട് എനിക്കീക്കടലിനെ കരയാക്കണം
പണിയണമെനിക്കത്തില്‍ലൊരു  പുതുസാമ്രാജ്യം
തിരകള്‍ വീണ്ടും ...
അവന്‍ മണല്‍ വാരി എറിഞ്ഞുകൊണ്ടേയിരിക്കുന്നു ...